നെല്‍ കര്‍ഷകര്‍ക്കായി കാവുങ്ങല്‍ അഗ്രോടെക് അവതരിപ്പിക്കുന്ന പുതിയ ജൈവ ഉത്പന്നങ്ങള്‍

സംസ്ഥാനത്തെ നെല്ലുത്പാദന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ശാസ്ത്രീയമായ രീതിയില്‍ വിത്തുകളുടെ ഉത്പാദനശേഷി, ചെടികളുടെ വളര്‍ച്ച, മികച്ച വിളവ് എന്നിവ കൈവരിക്കാനായി കാവുങ്ങല്‍ അഗ്രോടെക്, മണ്ണൂത്തി അവതരിപ്പിക്കുന്നു പുതിയ ജൈവ ഉത്പന്നങ്ങള്‍. ജൈവ അമ്ലങ്ങളുടെ സംയുക്തം, വളര്‍ച്ചാത്വരകം, ജൈവ കീടനാശിനി, ചിതല്‍ – നിമവിര നാശിനി എന്നിവ ഉള്‍പ്പെടുന്ന ശ്രേണിയിലെ വിവിധ ഉത്പന്നങ്ങളും അവയുടെ സവിശേഷതകളും താഴെ.

അങ്കുര്‍

നെല്‍വിത്തുകളുടെ അങ്കുരണശേഷി വര്‍ദ്ധിപ്പിക്കാനായി പ്രയോഗിക്കുന്ന സൂക്ഷ്മ ജീവികളുടെ സംയുക്തമാണ് അങ്കുര്‍. നെല്‍വിത്ത് മുളപ്പിക്കുന്ന ഘട്ടത്തില്‍ ഒരു കിലോഗ്രാം വിത്തിന് 3 മുതല്‍ 5 മില്ലി ലിറ്റര്‍ എന്ന തോതില്‍ വിത്തുകള്‍ നനയ്ക്കുന്ന വെള്ളത്തില്‍ അങ്കുര്‍ ലായനി ചേര്‍ത്ത് നിശ്ചിത സമയം നനച്ചു വെയ്ക്കുക. ഇത്തരത്തില്‍ ശാസ്ത്രീയമായി വിത്തിന്റെ അങ്കുരണശേഷി വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് മികച്ച ഉത്പാദനം സാധ്യമാക്കാം.

നഴ്‌സറിയില്‍ മുളപ്പിക്കുന്ന പച്ചക്കറി വിത്തുകളിലും അങ്കുര്‍ ലായനി ഉപയോഗിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മില്ലി ലിറ്റര്‍ ലായനി ചേര്‍ത്ത് വിത്ത് മുളപ്പിക്കുന്ന മിശ്രിതത്തില്‍ തളിക്കുകയോ നേരിട്ട് പാകുന്ന വെണ്ട, മത്തന്‍, കുമ്പളം, പടവലം എന്നീ പച്ചക്കറി വിത്തുകള്‍ ഈ മിശ്രിതത്തില്‍ നിശ്ചിത സമയം മുക്കി വയ്ക്കുകയോ ചെയ്ത് നടുക.

ജൈവശക്തി (ജൈവ അമ്ലങ്ങളുടെ സംയുക്തം)

മണ്ണിന്റെ അമ്ലാംശം കുറച്ച് നെല്‍ച്ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും കൂടുതല്‍ വിളവ് ലഭിക്കുന്നതിനും ഏറ്റവും പ്രയോജനപ്രദമായ ഒരു വളര്‍ച്ചാത്വരകമാണ് ജൈവശക്തി. ഹൂമിക്, ഫല്‍വിക്, അമിനോ അമ്ലങ്ങളുടേയും കടല്‍പായല്‍ സത്തിന്റേയും സംയുക്തമാണ് ജൈവശക്തി.  നെല്‍കൃഷിയില്‍, ആദ്യവളത്തോടൊപ്പം (രാസവളം/ജൈവവളം) 5 മുതല്‍ 10 കിലോഗ്രാം ഗ്രാബൂള്‍സ് ചേര്‍ത്ത് മണ്ണില്‍ ഇട്ടുകൊടുക്കാം. ഇപ്രകാരം നല്‍കിയതിന് ശേഷം 15 ദിവസം കഴിഞ്ഞ് 19:19:19 എന്ന വെള്ളത്തില്‍ അലിയുന്ന രാസവളം, ജൈവശക്തി ലായിനി 250 മില്ലി ലിറ്റര്‍ എന്നിവ സംയുക്തമായി 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കാം. രാവിലെ തളിക്കുന്നതാണ് ഉത്തമം.

പച്ചക്കറി സസ്യങ്ങള്‍ക്കും പൂച്ചെടികള്‍ക്കും ജൈവശക്തി 20 ഗ്രാം മുതല്‍ 50 ഗ്രാം വരെ മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം. ജൈവശക്തി 5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നത് നല്ലതാണ്. വാഴയില്‍ 50 ഗ്രാം ഒരു ചെടിക്ക് രാസവളമോ ജൈവവളമോ ആയി ചേര്‍ത്ത് മണ്ണില്‍ ഇട്ടുകൊടുക്കാം. മറ്റു ചെടികള്‍ക്ക് 20 മുതല്‍ 50 ഗ്രാം വരെ നല്‍കാം. ചെടികളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ പുഷ്പിക്കുന്നതിനും സഹായകരമായ ഒരു ഉത്പന്നമാണ് ജൈവശക്തി.

ഏലം, ഇഞ്ചി, കുരുമുളക് എന്നീ സുഗന്ധവ്യഞ്ജന വിളകള്‍ക്കും ഈ ഉത്പന്നം വളരെ ഗുണകരമാണ്. 20 മുതല്‍ 50 ഗ്രാം വരെ ജൈവശക്തി രാസ/ജൈവ വളവുമായി ചേര്‍ത്ത് നല്‍കാവുന്നതാണ്. കൂടുതല്‍ പുഷ്പിക്കുന്നതിനും വിളവ് ലഭിക്കുന്നതിനും 0-0-50 എന്ന വെള്ളത്തില്‍ അലിയുന്ന രാസവളം 10 ഗ്രാമിനൊപ്പം, ജൈവശക്തി ലായനി 5 മില്ലി ലിറ്റര്‍ എന്നിവ 1 ലിറ്റല്‍ വെള്ളത്തില്‍ എന്ന തോതില്‍ സസ്യങ്ങളുടെ ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ്.

ഗ്രീന്‍ ലീഫ് (ജൈവ കീടനാശിനി)

പച്ചക്കറി, വാഴ, ഇഞ്ചി, കുരുമുളക് എന്നീ സസ്യങ്ങളില്‍ സ്ഥിരമായി കാണുന്ന വെള്ളീച്ച, മീലിബഗ് എന്നീ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ജൈവ കീടനാശിനിയാണ് ഗ്രീന്‍ ലീഫ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മില്ലി ലിറ്റര്‍ കലര്‍ത്തി ചെടികളില്‍ തളിച്ചാല്‍ ഈ കീടശല്യം പൂര്‍ണ്ണമായി ഒഴിവാക്കാം.

തൃശൂല്‍ (ജൈവ ചിതല്‍, നിമവിര നാശിനി)

മണ്ണിലെ നിമാ വിരയുടേയും ചിതലിന്റേയും ശല്യത്തില്‍ നിന്ന് ചെടികളെ സംരക്ഷിക്കാനും വാഴയിലെ പിണ്ടിപ്പുഴുവിനെ തുരത്താനുമായി പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് തൃശൂല്‍.  സൂക്ഷ്മജീവികളുടെ സംയുക്തമായ ഈ ജൈവ കീടനാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 മില്ലി എന്ന അനുപാതത്തില്‍ ചേര്‍ത്ത് മണ്ണിലും വാഴയുടെ തടത്തിലും ഒഴിച്ച് ഈ കീടങ്ങളില്‍ നിന്ന് ചെടികള്‍ക്ക് പ്രതിരോധം തീര്‍ക്കാം.

മൈക്രോ സമ്പൂര്‍ണ്ണ (സൂക്ഷ്മമൂലകങ്ങളുടെ സംയുക്തം)

ചെടികളുടെ വളര്‍ച്ചയ്ക്കും വിളവിനും അനിവാര്യമായ സൂക്ഷമ മൂലകങ്ങളാണ് കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, സിലിക്ക, സിങ്ക്, ബോറോണ്‍ എന്നിവ്. ഈ മൂലകങ്ങളെ ഗുളിക രൂപത്തില്‍ തയ്യാറാക്കുന്നതാണ് മൈക്രോ സമ്പൂര്‍ണ്ണ. ഒരു ഏക്കറിന് 5 കിലോഗ്രാം എന്ന അനുപാതത്തല്‍ രാസവളത്തില്‍ കലര്‍ത്തി നെല്‍കൃഷിയില്‍ നല്‍കുന്നത് മികച്ച ഉത്പാദനത്തിന് സാധ്യതയൊരുക്കും. മറ്റുള്ള വിളകള്‍ക്ക് 8 – 10 കിലോഗ്രാം നല്‍കാവുന്നതാണ്.

 

ജൈവശക്തി ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനായി ബന്ധപ്പെടൂ.

Kavungal Agro Tech Pvt Ltd
Kavungal Arcade
Mannuthy P.O,
Thrissur
Ph: 9388888500
Email: info@kavungal.in

ജൈവ ഉത്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി നിങ്ങളുടെ വിവരങ്ങള്‍ പങ്ക് വെയ്ക്കൂ.

  • All

  • Warning: ltrim() expects parameter 1 to be string, object given in /home/kavungal/public_html/wp-includes/formatting.php on line 4281

  • Warning: ltrim() expects parameter 1 to be string, object given in /home/kavungal/public_html/wp-includes/formatting.php on line 4281