Description
നെൽവിത്ത്, പച്ചക്കറിവിത്തുകൾ, മറ്റ് ചെടികളുടെ വിത്തുകൾ എന്നിവയുടെ അങ്കുരണശേഷി വർദ്ധിപ്പിക്കുന്നതിന് പ്രയോഗിക്കുന്ന സൂക്ഷ്മജീവികളുടെ സംയുക്തമാണ് അങ്കുർ. നെൽവിത്ത് മുളപ്പിക്കുന്നതിന് ഒരു കിലോഗ്രാം വിത്തിന് 3 – 5 മില്ലി എന്ന തോതിൽ വിത്ത് നനക്കുന്ന വെള്ളത്തിൽ ചേർത്ത് വിത്ത് നിശ്ചിതസമയം നനച്ചു വെക്കുക. പച്ചക്കറിവിത്തുകൾ നഴ്സറിയിൽ മുളപ്പിക്കുന്നതാണെങ്കിൽ വിത്ത്പാകി അങ്കുർ 5മില്ലി / ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തെളിക്കുകയും നേരിട്ട് പാകുന്ന പച്ചക്കറി വിത്തുകൾ മേൽപ്പറഞ്ഞ മിശ്രിതത്തിൽ നിശ്ചിതസമയം മുക്കിവെച്ച് നടുക.