Jaiva Sakthi 5Kg Bucket

600

മണ്ണിന്റെ അമ്ലാംശം മാറ്റി എല്ലാ ചെടികളുടേയും വളർച്ച ത്വരിതപ്പെടുത്തുകയും കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു.

Category: Product ID: 1904

Description

മണ്ണിന്റെ അമ്ലാംശം മാറ്റി എല്ലാ ചെടികളുടേയും വളർച്ച ത്വരിതപ്പെടുത്തുകയും കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുന്നു. നെൽകൃഷിയിൽ  ആദ്യവളത്തിനൊപ്പം 5 -10 കിലോഗ്രാം നൽകാവുന്നതാണ്. ജൈവശക്തി ലായിനി 250 മില്ലി, നെല്ല് പറിച്ച് നട്ട് 30 ദിവസത്തിനു ശേഷം 19:19:19 എന്ന വെള്ളത്തിൽ അലിയുന്ന രാസവളവുമായി ചേർത്ത് ഇലകളിൽ തെളിക്കാവുന്നതാണ്. പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയ്ക്ക് തരിരൂപത്തിലുള്ള ജൈവശക്തി 20 ഗ്രാം എന്ന തോതിൽ ഒരു ചെടിക്ക് നൽകാവുന്നതാണ്. വാഴക്ക് 50 ഗ്രാം എന്ന തോതിലും മറ്റുചെടികൾക്ക് 20 -50 ഗ്രാം എന്ന തോതിലും നൽകാം. രാസവളം ജൈവവളം എന്നിവയുമായി ചേർത്ത് ചെടികൾക്ക് നൽകാം. ജൈവശക്തി ലായിനി 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ പത്രപോഷണമായി ഇലകളിൽ തളിക്കാം. ഏലം, കുരുമുളക്, ഇഞ്ചി മുതലായ സുഗന്ധവിളകൾക്ക് ഒരു ചെടിക്ക് 25 മുതൽ 50 ഗ്രാം വളവുമായി ചേർത്ത് നൽകാം. കൂടുതൽ വിളവ് ലഭിക്കുന്നതിന് 0:0:50 എന്ന വെള്ളത്തിൽ അലിയുന്ന രാസവളം 10 ഗ്രാം, ജൈവശക്തി  5 മില്ലിയുമായി ചേർത്ത് ചെടികളിൽ തെളിക്കാം.